പാലക്കാട് അട്ടപ്പാടി മുള്ളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്ന് മരണം.

പാലക്കാട് മുളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

ഓൺലൈൻ ഡെസ്ക് | 09-08-2026

പാലക്കാട്: തമിഴ്നാട് – പാലക്കാട് അതിർത്തിയായ മുളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളാണ് ദാരുണമായ ഈ അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.

അതിർത്തി മേഖലയായ മുളിയിൽ പുല്ലൂർപ്പുഴയുടെ ഭാഗത്ത് വെച്ച് റോഡരികിലെ പാറയിൽ ഇടിച്ച് കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കേരള പൊലീസാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുഴ കടന്ന് മുക്കാൽ കിലോമീറ്ററോളും ചുമന്നാണ് റോഡിലേക്ക് കൊണ്ടുവന്നത്.

English Summary:

Three people, including a woman, died after their car fell into a 500-foot-deep gorge in Mulli at the Palakkad-Tamil Nadu border. The victims, who are from Tamil Nadu, met with the accident around 3 PM today. Kerala Police led the rescue operations.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp