| കാടേങ്ങൽ ബീരാൻകുട്ടി മാസ്റ്റർ |
പ്രഗൽഭ അധ്യാപകനും സംസ്ഥാന അവാർഡ് ജേതാവുമായ കാടേങ്ങൽ ബീരാൻകുട്ടി മാസ്റ്റർ നിര്യാതനായി
ഓൺലൈൻ ഡെസ്ക് | 14-08-2026
തിരൂരങ്ങാടി: പ്രഗൽഭ അധ്യാപകനും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഏറെക്കാലം തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന കാടേങ്ങൽ ബീരാൻകുട്ടി മാസ്റ്റർ (94) നിര്യാതനായി. അരീക്കോട്, താനൂര്, വേങ്ങര തുടങ്ങിയ വിവിധ ഇടങ്ങളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായും (AEO) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ചാലിലകത്ത് അഹമ്മദ് മാഷിന്റെ മകൾ പരേതയായ സി. എച്ച്. സൈനബ (തിരൂരങ്ങാടി).
മക്കൾ: മുസ്‌തഫ (മുനീറ ഹാർഡ്‌വെയർസ്, ചെമ്മാട്), ഫൈസൽ (റിട്ട. പ്രൊഫസർ, PSMO കോളേജ്, തിരൂരങ്ങാടി), സുൽഫത്ത് (റിട്ട. അധ്യാപിക, GVHSS അലനല്ലൂർ).
മരുമക്കൾ: അബ്ദുൽ കരീം (റിട്ട. പ്രൊഫസർ, MES കോളേജ്, മണ്ണാർക്കാട്), സാഹിറ (അധ്യാപിക, ഫാറൂഖ് ഇംഗ്ലീഷ് സ്കൂൾ, കോട്ടക്കൽ), സുലൈഖ (റിട്ട. ജോയിന്റ് ഡയറക്ടർ ഫോറൻസിക്).
സഹോദരങ്ങൾ: സൂബേദാർ മുഹമ്മദ്, ഫാത്തിമ (വലിയോറ), ഹലീമ (ഐക്കരപ്പടി), അബ്ദുസാക്ക് (ഫെഡറൽ ബാങ്ക്), ജുവൈരിയ (കടലുണ്ടി), സീനത്ത് (കാക്കഞ്ചേരി), ഖദീജ (പാലത്തിങ്ങൽ), അബ്ദുസ്സലാം (റിട്ട. അധ്യാപകൻ), അബ്ദുൽ അസീസ് (ത്രീസ്റ്റാർ ട്രാവൽസ്), ബഷീർ (റിട്ട. സഹകരണ വകുപ്പ്).
മയ്യത്ത് നമസ്കാരം: 14-08-2026 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമാമസ്ജിദിൽ വെച്ച് നടക്കുന്നതാണ്.
English Summary
Kadengal Beerankutty Master (94), a prominent teacher, state award winner, and former headmaster of Tirurangadi Govt. Higher Secondary School, passed away. He also served as the AEO in Areekode, Tanur, and Vengara. The funeral prayers will be held on Friday, 14-08-2026, at 5:00 PM at Tirurangadi Tharammal Juma Masjid.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in