മദീനക്ക് സമീപം വാഹനാപകടം, തിരൂർക്കാട് താമസിക്കുന്ന 4 പേർക്ക് ദാരുണാന്ത്യം.
ജിദ്ദയിൽ താമസക്കാരനായ ജലീൽ കമ്പനിയുടെ ജോലി ആവശ്യാർഥം 800 കി.മീ അകലെയുള്ള ഹാഇലിൽ പോയി മദീന വഴി മടങ്ങുകയായിരുന്നു. മദീന കഴിഞ്ഞ് വാദി ഫർഹ പ്രദേശത്തിനടുത്തുള്ള അൽ യുത്മ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. രാത്രി പത്തരയോടെ ജിഎംസി യുകോൺ എന്ന ഇവരുടെ കാർ പുല്ല് കൊണ്ടുപോകുന്ന ട്രെക്കിന് പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേരാണ് മരിച്ചത്.
വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, നടുവത്ത് കളത്തിൽ ആദിൽ (13) എന്നിവരാണ് മരിച്ചത്. 3 മക്കൾ, ആൺ കുട്ടിയും രണ്ട് പെൺകുട്ടികളും, 2 ഹോസ്പിറ്റലുകളിലായി ചികിത്സയിലാണ്. ഇതിൽ ഒരാൾക്ക് നല്ല പരിക്കുണ്ട്.
വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ജലീൽ, ജലീലിന്റെ ഉമ്മ, ഭാര്യ, മകൻ, മൂന്ന് പെൺമക്കൾ.. ഏഴ് മക്കളുള്ള ഇദ്ദേഹത്തിന്റെ മറ്റു മൂന്ന് മക്കൾ നാട്ടിലാണ്.