ദേശീയപാത; കക്കാട് ടൗണില്‍ ഡിവൈഡര്‍ നിര്‍മാണം തുടങ്ങി.

ദേശീയപാത; കക്കാട് ടൗണില്‍ ഡിവൈഡര്‍ നിര്‍മാണം തുടങ്ങി.


കക്കാട് ടൗണില്‍ ദേശീയപാത ഡിവൈഡറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള പ്രവൃത്തികള്‍ ആരംഭിച്ചു,  നിലവിലെ നിര്‍മാണം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്നതായി ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ദേശീയ പാത അതോറിറ്റിക്ക് നിവേദനം നല്‍കിയിരുന്നു. നിര്‍മാണം നാട്ടുകാരില്‍ ഏറെ പ്രതിഷേധം ഉളവാക്കുകയും ചെയ്തിരുന്നു. ദേശീയ പാത വിഭാഗം സ്ഥലം സന്ദര്‍ശിച്ച് പുതിയ പദ്ധതി തയ്യാറാക്കി പ്രൊജക്ട് ഡയറക്ടര്‍ക്ക് നല്‍കുകയും അനുമതി നല്‍കുകയുമായിരുന്നു.നഗരസഭ വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങൽ, കൗൺസിലർമാരായ ആരിഫ വലിയാട്ട്, സുജിനി മുള മുക്കിൽ, കെ, ടി ഷാഹുൽ ഹമീദ്, പി, കെ, അസറുദീൻ, എം, കെ, നൗഫൽ, പി, ടി സൈതലവി,സി, സി, നാസർ,എം, കെ ജൈസൽ, എം, കെ ജാബിർ, നേതൃത്വം നൽകി,
Previous Post Next Post