ന്യൂനപക്ഷ കമ്മീഷൻ ചെയർമാന് നിവേദനം നൽകി
തിരൂരങ്ങാടി: പാവപ്പെട്ട മുസ്ലിം കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് വഖഫ് ബോർഡ് വഴി ചെറിയൊരാശ്വാസമായി നൽകി വരുന്ന ധനസഹായം കാലോചിതവും സമയബന്ധിതവുമായി നൽകുന്നത് വേഗത്തിലാക്കുന്ന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടന (എൻഎഫ് പിആർ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാന് നിവേദനം സമർപ്പിച്ചു. ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ 2018 മുതലുള്ള അപേക്ഷകളാണ് പരിഗണിച്ചു വരുന്നതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഓഫീസിലേക്ക് വിളിക്കുമ്പോൾ ഫോണെടുക്കാത്തത് സംബന്ധിച്ചും നിവേദനത്തിലൂടെ ബോധിപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു. തിരൂർ പി ഡബ്ലു ഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റഹീം പൂക്കത്ത്, ഷാജി മുങ്ങാത്തം തറ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.