അംഗൻവാടിയുടെ മതിൽ പൊളിഞ്ഞ് അപകടാവസ്ഥയിൽ

ഫോട്ടോ : തിരൂരങ്ങാടിയിലെ പൊളിഞ്ഞു വീണ മതിൽ അപകടാവസ്ഥയിൽ

അംഗൻവാടിയുടെ മതിൽ പൊളിഞ്ഞ് അപകടാവസ്ഥയിൽ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ വാർഡ് പതിമുന്നിലെ കരുമ്പിൽ (2) സെന്റർ ഇരുപത്തിയഞ്ചോളം കുട്ടികൾ പഠിക്കുന്ന എൺപെത്തിയെട്ടാം നമ്പർ അംഗൻവാടിയുടെ മതിൽ മറിഞ്ഞുവീണതിനാൽ അപകടാവസ്ഥ ലായിട്ടും മതിൽ പുനർനിർമ്മിക്കാത്തത് കുട്ടികൾക്കും അധ്യാപകർക്കും ഭയത്തോടെയാണ് ദിവസങ്ങൾ തള്ളി നിക്കുന്നത് ചെറിയ കുട്ടികൾ ആയതിനാൽ മതിൽ വീണ ഭാഗത്തേക്ക് പോകരുതെന്ന് പറഞ്ഞാലും കണ്ണു തെറ്റി ആ ഭാഗത്തേക്ക് പോകുന്ന കുട്ടികൾ അതിനാൽ തന്നെ ആയ മാർക്കും അധ്യാപകർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തിരൂരങ്ങാടി നഗരസഭ ചെയർമാൻ്റെ സ്വന്തം വാർഡ് ആയ വാർഡ് പതിമുന്നിലാണ് അപകടാവസ്ഥയിലുള്ള അംഗൻവാടിയിലേക്ക് കുട്ടികൾ പോയിക്കൊണ്ടിരിക്കുന്നത്. കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ ടാങ്ക് ഫിറ്റ് ചെയ്യുവാൻ ടാങ്ക് വാങ്ങി വച്ചിട്ട് വർഷങ്ങളായി വരെയും വാട്ടർ ടാങ്കും ഫിറ്റ് ചെയ്തിട്ടില്ല അംഗൻവാടിയുടെ മതിൽ അടിയന്തരമായി പുനർ സ്ഥാപിച്ച് കുട്ടികൾക്ക് സൗകര്യമൊരുക്കണമെന്നും കുട്ടികളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ( എൻ എഫ് പി ആർ) മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് ഐ സി ഡി എസ് മലപ്പുറം ജില്ലാ ഓഫീസർക്ക് പരാതി നൽകി.



Previous Post Next Post