കക്കാട് ഗവ.യു.പി സ്കൂളിൽ
പഠനോപകരണ നിർമാണ ശില്പശാല .
തിരൂരങ്ങാടി നഗരസഭയുടെ വിജയസ്പർശം പദ്ധതിയുടെ ഭാഗമായി കക്കാട് ഗവ.യു.പി സ്കൂളിൽ പഠനോപകരണ നിർമാണ ശില്പശാല സംഘടിപ്പിച്ചു.സ്കൂളിലെ 40 അധ്യാപകർ ശിൽപശാലയിൽ വെച്ച് ക്ലാസ്സ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവിധ പഠനോപകരണങ്ങൾ തയ്യാറാക്കി. കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിനു സഹായിക്കാനാണിത്, പി.ടി.എ പ്രസിഡൻ്റ് ഇഖ്ബാൽ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു,
ഹെഡ്മാസ്റ്റർ പി.എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
.എസ്.എം.സി ചെയർമാൻ കെ,മുഹീനുൽ ഇസ്ലാം ,എസ്, എസ്, ജി,കൺവീനർ സലീം വടക്കൻ, എസ്, ആർ ജി കൺവീനർമാരായ അശ്വതി കെ, ശ്രീഷ എം.ടി, മുഹമ്മദ് സ്വാദിഖ് ഒ.കെ, വിബിന വി ശ്രീലേഖ
എന്നിവർ സംസാരിച്ചു.