ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം, നാല് പേർക്ക് പരിക്ക്

കുന്നംകുളം – തൃശ്ശൂരിലെ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസ് ഡ്രൈവർ അടക്കം നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശിയായ കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരണപ്പെട്ടത്.
കാർ ഓട്ടോയെ മറികടക്കുന്നതിനിടെ എതിർവശത്ത് നിന്ന് രോഗിയുമായി വന്ന ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കാണിപ്പയ്യൂർ കുരിശുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.