കരുമ്പില്‍ അണ്ടര്‍ പാസിനു സമീപം
സ്പീഡ് ബ്രേക്കറും സൂചന ബോര്‍ഡും സ്ഥാപിക്കണം.
ഉടന്‍ സ്ഥാപിക്കാമെന്ന് കെഎന്‍ആര്‍സി ഉറപ്പ് നല്‍കി. ദേശീയ പാതയില്‍ കരുമ്പില്‍ അണ്ടര്‍ പാസിനു സമീപം എത്രയും വേഗം ഹമ്പ് സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ കെഎന്‍ആര്‍സി മാനേജര്‍ ശേഷുവിനോട് നേരിട്ട് ആവശ്യപ്പെട്ടു. ഹമ്പ് നീക്കിയതോടെ ഇവിടെ അപകടമേഖലയായിരിക്കുകയാണ് . അടുത്ത ദിവസം തന്നെ സ്പീഡ് ബ്രേക്കറും സൂചന ബോര്‍ഡും സ്ഥാപിക്കുമെന്ന് കെ.എന്‍.ആര്‍.സി ഇഖ്ബാല്‍ കല്ലുങ്ങലിനു ഉറപ്പ് നല്‍കി. റോഡില്‍ ഫിനിഷിംഗ് ലെയര്‍ പ്രവര്‍ത്തി അടുത്ത ദിവസം നടക്കും. തുടര്‍ന്ന് സ്പീഡ് ബ്രേക്കര്‍ പ്രവര്‍ത്തിയും നടക്കും. അണ്ടര്‍ പാസിനു സമീപം കാച്ചടി എന്ന ബോര്‍ഡ് തെറ്റായി സ്ഥാപിച്ചത് ശരിയാക്കി യഥാസ്ഥലത്ത് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും ഇഖ്ബാലിനു ഉറപ്പ് നല്‍കി.