കോഴിക്കോട് താമരശേരിയിൽ സഹപാഠികളുടെ മർദ്ദനമേറ്റ വിദ്യാർഥി മരിച്ചു

കോഴിക്കോട്- കോഴിക്കോട് ജില്ലയിലെ താമരശേരിയിൽ സഹപാഠികളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. താമരശേരി സ്വദേശി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. സെന്റോഫ് ചടങ്ങുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. അഞ്ചു വിദ്യാർഥികളാണ് ഷഹബാസിനെ മർദ്ദിച്ചത്.
താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഘർഷം. എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷഹബാസ്. തലയ്ക്ക് മാരക ക്ഷതമേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ അഞ്ച് പേരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.