തിരൂരങ്ങാടി നഗരസഭയിലെ കൃഷി രോഗ കീടങ്ങൾക്ക് ഇനി സൗജന്യമായി മരുന്ന്, അഗ്രോ ഫാർമസി തുറന്നു



തിരൂരങ്ങാടി നഗരസഭയിലെ കൃഷി രോഗ കീടങ്ങൾക്ക് ഇനി സൗജന്യമായി മരുന്ന്, 
അഗ്രോ ഫാർമസി തുറന്നു


തിരൂരങ്ങാടി നഗരസഭ 2024-25 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചന്തപ്പടി കൃഷിഭവനില്‍ നടപ്പാക്കുന്ന ആഗ്രോഫാര്‍മസിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഇന്‍ചാര്‍ജ് സുലൈഖ കാലൊടി നിര്‍വഹിച്ചു, വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, കൃഷിയെ ബാധിക്കുന്ന രോഗ കീടങ്ങൾക്കുള്ള വില പിടിപ്പുള്ള മരുന്നുകൾ ഉൾപ്പെടെ ഫാര്‍മസിയില്‍ നിന്നു സൗജന്യമായി നല്‍കും. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് ആഗ്രോഫാര്‍മസി. അഞ്ച് ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്, സി, പി, ഇസ്മായിൽ, സോന രതീഷ്, സി, പി, സുഹ്റാബി, ഇ, പി ബാവ, സി, എച്ച്, അജാസ്, കൃഷി ഓഫീസർ പി, എസ് ആരുണി, എം, അബ്ദുറഹിമാൻ കുട്ടി,മുസ്ഥഫ പാലാത്ത്, അരിമ്പ്ര മുഹമ്മദലി,കെ, ടി, ബാബുരാജൻ, സമീർ വലിയാട്ട്, പി, കെ, അസീസ്' .സി, പി ഹബീബ ബഷീർ, അലിമോൻ തടത്തിൽ, സുജിനി മുള മുക്കിൽ, വഹീദ ചെമ്പ, ആരിഫ വലിയാട്ട്, മാലിക്ക് കുന്നത്തേരി സനൂപ്, പ്രസംഗിച്ചു,
Previous Post Next Post