റിപ്പബ്ലിക് ദിനാഘോഷം: സംസ്ഥാനത്ത് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപബ്ലിക്ദിനാഘോഷം ഇന്ന് രാവിലെ 9ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. ഗവര്‍ണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും.
മുന്‍ വര്‍ഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും.
കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി കെ എന്‍ ബാലഗോപാലും, പത്തനംതിട്ടയില്‍ മന്ത്രി ജെ ചിഞ്ചു റാണിയും ഉള്‍പ്പടെ വിവിധ ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ പതാക ഉയര്‍ത്തും. നിയമസഭയില്‍ രാവിലെ 9 30 ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പതാക ഉയര്‍ത്തും.