പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം ബസ് കണ്ടക്ടർ റിമാൻ്റിൽ
പരപ്പനങ്ങാടി :ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17 വയസുള്ള പരപ്പനങ്ങാടി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ ചേളാരി സ്വദേശി അഫ്സലിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു..
പരപ്പനങ്ങാടി - ഫറോക് റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഫ്സൽ.. പ്രതിക്ക് മോഷണ കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്...
പരപ്പനങ്ങാടി എസ്.എച്ച് .ഒ സഞ്ജു ജോസഫ്, എസ് ഐ മുഹമ്മദ് റഫീഖ്, എ എസ് ഐ റീന, എസ് സി പി ഓ സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്
പ്രതിയെ അറസ്റ്റ് ചെയ്തത്...
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു...