വെന്നിയൂര്‍ സബ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി.
നാല് ഫീഡറുകളില്‍ ഒരെണ്ണം ചാര്‍ജ് ചെയ്തു.
വെന്നിയൂര്‍ സബ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി. നാല് ഫീഡറുകളില്‍ ഒരെണ്ണം ഡെപ്യൂട്ടി ചീഫ് എഞ്ചനിയര്‍ ടിപി ഹൈദരലിയുടെയും
എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സീന ജോര്‍ ജിൻ്റെയും
നേതൃത്വത്തില്‍ ചാര്‍ജ് ചെയ്തു. രണ്ടാമത്തെ ഫീഡര്‍ ഉടൻ ചാര്‍ജ് ചെയ്യും. ബാക്കി രണ്ടെണ്ണം മാര്‍ച്ചില്‍ സമ്പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതോടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. ഏറെ നാളെത്തെ സ്വപ്നമാണ് സാക്ഷാല്‍ക്കരിക്കുന്നത്. ഒരു ഫീഡര്‍ ചാര്‍ജ് ചെയ്തതോടെ തന്നെ തിരൂരങ്ങാടി നഗരസഭയിലെയും തെന്നലയിലെയും മറ്റും വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമാകും. വര്‍ഷങ്ങളായി നടത്തിയ പ്രയത്‌നമാണ് സഫലമായത്. 110 കെ.വി ആയി ഉയര്‍ത്തുന്ന പ്രവര്‍ത്തിയും നടന്നു വരികയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് വിലയിരുത്തി. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, , ഒപി വേലായുധന്‍, കെ പ്രവീണ്‍, അസ്‌കറലി. എന്‍എം ഫസ്‌ലുറഹ്മാന്‍, ഇസ്മായില്‍ കല്ലിങ്ങല്‍, സീബി കൃഷ്ണന്‍, കെ ബിജു സംബന്ധിച്ചു.