ഓട്ടോയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ മാരക സിന്തറ്റിക് ഡ്രഗ് ആയ MDMA യുമായി മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി..
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി :ഓട്ടോയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ മാരക സിന്തറ്റിക് ഡ്രഗ് ആയ MDMA യുമായി മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി..
ഇന്ന് ചെട്ടിപ്പടി റെയിൽവെഗേറ്റിന് സമീപത്ത് വെച്ചാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പാല വളപ്പിൽ അലിയാസ് (35), കുഞ്ഞിൻ്റെ പുരക്കൽ ജുനൈദ് (34),ആലുങ്ങൽ ബീച്ച് കുഞ്ഞിപീഡിയേക്കൽ ഫൈസൽ (27) എന്നിവരെയാണ് പിടി കൂടിയത്. ഇവരിൽ നിന്ന് 4.10gm എം.ഡി എം ഉം പതിനായിരത്തിഅഞ്ഞൂറ് രൂപയും, ഓട്ടോറിക്ഷയും പിടി കൂടി .
താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി സി ഐ കെ ഹരീഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അരുൺ, ജയദേവൻ, രാജു സീനിയർ സിവിൽ പോലീസ് ഓഫീസർ രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ,ദിലീപ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്..
പരപ്പനങ്ങാടി കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
