പൊന്നാനിയിൽ കപ്പൽ ബോട്ടിൽ ഇടിച്ചു രണ്ടുപേർ മരിച്ചു
പൊന്നാനി: പൊന്നാനിയിൽ കപ്പൽ ബോട്ടിൽ ഇടിച്ചു മത്സ്യബന്ധന ബോട്ടിലെ രണ്ടുപേർ മരിച്ചു. ബോട്ട് നെടുകെ പിളർന്നു. ബോട്ടിൽ ഉണ്ടായിരുന്ന മറ്റു നാലു പേർ രക്ഷപ്പെട്ടു. പൊന്നാനി അഴീക്കൽ സ്വദേശി സ്രാങ്ക് അബ്ദുൽസലാം (40) സഹായി ക്കടവ് സ്വദേശി ഗഫൂർ (39 )എന്നിവരാണ് മരിച്ചത്. പൊന്നാനിയിൽ നിന്ന് മത്സ്യബന്ധത്തിനായി പോയ ബോട്ടാണ് 35 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. പുലർച്ചയാണ് അപകടമുണ്ടായത്. പൊന്നാനിയിൽ നിന്നും പോയ
ബോട്ടിൽ കപ്പൽ വന്നിടിക്കുകയായിരുന്നു. ഇടിച്ച ഉടൻ തന്നെ ബോട്ട് രണ്ടു കഷണങ്ങളായി പിളർന്നു. ഈ സമയം കടലിൽ ചാടിയ മറ്റു നാലുപേർ രക്ഷപ്പെട്ടു. നാലരമണിക്കൂറിന് ശേഷം തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായത്