ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം മാപ്സ്
തിരൂരങ്ങാടി : കോഴിക്കോട് തൃശൂർ പാതയിൽ വെന്നിയൂരിനെയും പൂക്കിപ്പറമ്പിനിടയിലും , കുരിയാട് തലപ്പാറ ഭാഗങ്ങളിലും മഴ കാരണം അമിതമായ വെള്ളക്കെട്ട് രൂപപ്പെട്ട് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു ഓവർ ബ്രിഡ്ജ് ഉള്ള ഭാഗങ്ങളിലും മറ്റും വെള്ളം നിറഞ്ഞതിനാൽ വാഹനങ്ങൾ അതുവഴി പോകുവാൻ കഴിയുന്നില്ല ഇന്നലെ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് കാരണം ആറോളം വാഹനങ്ങൾ കേടുപാട് സംഭവിചു കേരളത്തിൽ മഴക്കാലം തുടങ്ങിയപ്പോൾ തന്നെ ഇത്രയും വലിയ വെള്ളക്കെട്ട് ആണെങ്കിൽ മഴ തുടർന്നാർ പൊതുജനങ്ങൾ യാത്രാദുരിതം നേരിടേണ്ടി വരുമെന്നും അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ വാഹനാപകട നിവാരണ സമിതി ജില്ല സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് 'നാഷണൽ ഹൈവേ ഡയറക്ടർക്കു പരാതി നൽകി