തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ ഇ.എസ്. സുലൈമാസ്റ്റർ നിര്യാതനായി
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി : സാമൂഹിക സേവകനും ദീർഘകാലം " മാധ്യമം ദിനപത്രത്തിൻ്റെ തിരൂരങ്ങാടി ഏരിയ തല ലേഖകനുമായിരുന്ന പരപ്പനങ്ങാടി നമ്പുളം സൗത്തിലെ ഇ, എസ്. സുലൈമാൻ മാസ്റ്റർ (75) നിര്യാതനായി. (കൊടുങ്ങല്ലൂർ വടക്കും പുറം സ്വദേശി പരേതനായ ഇറക്കത്ത് സെയ്തു മുഹമ്മദിൻ്റെ മകനാണ് ) , തിരുരങ്ങാടി ഓറിയൻ്റൽ യു പി സ്കൂൾ അധ്യാപകനായി വിരമച്ച ഇ എസ്. സുലൈമാൻ മാസ്റ്റർ അര നൂറ്റാണ്ടിലേറെ കാലം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. പരപ്പനങ്ങാടി ജനകീയ വികസന മുന്നണി സ്ഥാപക ട്രഷർ , വെൽഫയർ പാർട്ടി മുൻസിപ്പൽ മുൻ അധ്യക്ഷൻ, ഇസ് ലാമിക പ്രസ്ഥാനത്തിൻ്റെ പ്രാദേശിക അമീർ, ഡയലോഗ് സെൻ്റർ കേരള യൂനിറ്റ് വക്താവ്, പരപ്പനങ്ങാടി ഫ്രയിഡെ ക്ലബ് അധ്യക്ഷൻ, പരപ്പനങ്ങാടി എസ്. എൻ. എം. ഹയർ സെക്കണ്ടറി സ്കൂൾ മുൻ പി. ടി. എ പ്രസിഡൻ്റ്, പരപ്പനങ്ങാടി ടൗൺ അബ്റാർ മഹല്ല് മുൻ അധ്യക്ഷൻ, അബ്റാർ സക്കാത്ത് സെൽ പ്രസിഡൻ്റ്, തുടങ്ങി പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഹൂർബാനു.
മക്കൾ: ഹാസിബ , നുസൈബ, ലുബൈബ, മുഹമ്മദ് അസ്‌ലം (അസിസ്റ്റൻ്റ് പ്രഫസർ ന്യൂ കോളേജ് ചെന്നൈ ), അഫ്സൽ (അസിസ്റ്റൻ്റ് പ്രഫസർ സദക്കത്തുള്ള കോളേജ് തിരുന്നൽ വേലി ),
മരുമക്കൾ: സെയ്ഫുദ്ദീൻ (ഖത്തർ ) , മുഹമ്മദ് (കച്ചവടം മലപ്പുറം ) , സാലിഹ് (സ്പഷ്യൽ വില്ലേജ് ഓഫീസർ ചെറുപ്പുളശ്ശേരി), നസ്മ (അസിസ്റ്റൻ്റ് പ്രഫസർ ഗവ: കോളേജ് താനൂർ ) , ഹിബ ,
