താമിർ ജിഫ്രി കൊലപാതകം: സി.ബി.ഐ. നാല് പ്രതികളെ അറസ്റ്റ് ചെയ്തു.
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: ഏറെ കോളിളക്കം സൃഷ്ടിച്ച താനൂര്‍ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കേസിൽ പ്രതിചേർക്കപെട്ട പോലീസുകാരായ ആൽബിൻ, വിപിൻ, ജിനേഷ് , അഭിമന്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 6 മണിയോടടുത്താണ് പ്രതികളായ പോലീസുകാരുടെ വീട്ടിലെത്തി സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
താമിര്‍ ജിഫ്രിയുടെ സഹോദരന്റെ ശക്തമായ നിലപാടാണ് കേസിന് വഴി തിരിവായത്.
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.
താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും മാധ്യമങ്ങളാണ്പുറത്ത് വിട്ടത്.
ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.
പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്
മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പ്രതികൾ അറസ്റ്റിലായതോടെ പോലീസ് കസ്റ്റഡി മരണത്തിലെ ഉന്നതരുടെ പങ്കും പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം '
