കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി | അത്താണിക്കൽ കോട്ടക്കടവ് ഭാഗത്ത് ക്വിഡ് കാറിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ട് എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പരിശോധിച്ചതിൽ നിന്നും കാറിനകത്ത് നിന്ന് 3 പാക്കറ്റ് കഞ്ചാവും ഒരു ലക്ഷത്തി മുപ്പതൊന്നായിരം രൂപയും കണ്ടെടുത്തു.
ചെനക്കലങ്ങാടി അരിപ്പാറ തേഞ്ഞിപ്പാലം സ്വദേശി മുഹമ്മദ് ജാബിർ(35) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പണം എവിടെ നിന്നും കിട്ടി എന്നുള്ള കാര്യത്തെ പറ്റി കൂടുതലായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ അരുൺ ആർ യു, ജയദേവൻ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത്, ശ്രീനാഥ്, സച്ചിൻ, എന്നിവരും ഉണ്ടായിരുന്നു.