സ്കൂട്ടർ കൊക്കയിലേയ്ക്ക് മറിഞ് രണ്ട് വിദ്യാർഥികൾ മരിച്ചു
കോഴിക്കോട് - പൂവ്വാറന്‍ തോടിനടുത്ത് ആനകല്ലുംപാറ വളവില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റി. മലപ്പുറം കൊണ്ടോട്ടി കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ മലപ്പുറം വേങ്ങര സ്വദേശി അർഷദ് ,മലപ്പുറം തലപ്പാറ സ്വദേശി അസ്‌ലം എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ഇപ്പോള്‍ കോഴിക്കോട് കെ എം സി ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയില്‍ കണ്ടെത്തിയത്. കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാന്‍ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് അപകടം.