മലപ്പുറം: പിണറായി വിജയൻറെ ഏഴു വർഷത്തെ ഭരണത്തിൽ ഏർപ്പെടുത്തിയ നികുതി ഭീകരത കൊണ്ടും സർവ്വ മേഖലയിലെ വില വർദ്ധനവ് കൊണ്ടും വ്യവസായികൾക്ക് കേരളത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് എന്ന് കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് പ്രസ്താവിച്ചു. വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മലപ്പുറം മൊറയൂർ എന്നീ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മലപ്പുറം കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ചാർജ് വർദ്ധനവ് അടക്കം സർവ്വ മേഖലയിലുള്ള ചാർജ് വർദ്ധനവും അന്യായമായി ഏർപ്പെടുത്തിയ സസ്സുകളും കാരണം കേരളത്തിൽ നിന്നും വ്യവസായം നിർത്തി പോകുന്ന ഭയാനക സ്ഥിതി വിശേഷമാണെന്നും കോടിക്കണക്കിന് രൂപ ധൂർത്തടിച്ചുകൊണ്ട് കേരളീയം ആഘോഷിക്കുന്ന സർക്കാർ വീട്ടമ്മമാരുടെയും യുവാക്കളുടെയും കർഷകരുടെയും വ്യവസായികളുടെയും ജീവനക്കാരുടെയും ദുരിതങ്ങൾ കാണാതെ പോകുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
മലപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഇസഹാക്ക് കെ വി അധ്യക്ഷത വഹിച്ചു.
പിസി വേലായുധൻകുട്ടി, അജ്മൽ ആനത്താൻ, എം കെ മുഹ്സിൻ, സത്യൻ പൂക്കോട്ടൂർ, വി എസ് എൻ നമ്പൂതിരി, അബ്ബാസ് ടി, പ്രഭാകരൻ കോഡൂർ, മുജീബ് ആനക്കച്ചേരി, തയ്യിൽ ഉമ്മർ, സനാവുള്ള മാസ്റ്റർ, മുജീബ് ആനക്കയം, കെ എം ഗിരിജ, തയ്യിൽ കുഞ്ഞുമുഹമ്മദ്, മാർട്ടിൻ ടി ജെ, സമീർ മുണ്ടുപറമ്പ്, ജോജോ മാസ്റ്റർ, റാഷിദ് സി, മാളിയേക്കൽ കുഞ്ഞു, പ്രീതി കോഡൂർ, ഉമ്മു ജാസ്, സുജാത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു