ദരിദ്ര കുടുംബങ്ങൾക്ക് ഹരിതകർമ സേന യൂസർഫീ വേണ്ട; ഉത്തരവ് നടപ്പാക്കാതെ സ്ഥാപനങ്ങൾ


ദരിദ്ര കുടുംബങ്ങൾക്ക് ഹരിതകർമ സേന യൂസർഫീ വേണ്ട; ഉത്തരവ് നടപ്പാക്കാതെ സ്ഥാപനങ്ങൾ


കോഴിക്കോട്• ദാരിദ്ര്യരേഖ യ്ക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നും അതീവദരിദ്ര കുടുംബങ്ങളായ ആശയ വിഭാഗക്കാരിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതിനു ഹരിതകർമ സേന യൂസർഫീ ഈടാക്കരുതെന്ന സർക്കാർ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങൾ പാലിക്കുന്നില്ല. ഇവരുടെ യൂസർഫീ നൽകേണ്ടത് അതതു തദ്ദേശ സ്ഥാപനങ്ങളാണെങ്കിലും ഇതു നൽകുന്നില്ല എന്നു മാത്രമല്ല പലയിടത്തും നിർബന്ധിതമാ യൂസർഫീ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നു പരാതി ഉയരുന്നു. വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനു ഹരിതകർമ സേന പ്രതിമാസം 50 രൂപ വീതമാണ് ഈടാക്കുന്നത്. ആശയ, ബിപിഎൽ കുടുംബങ്ങളിൽ നിന്നു യൂസർഫീ ഈടാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടൊരുമ എന്ന സംഘടന ഊർങ്ങാട്ടിരി പഞ്ചായത്തിൽ കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് യൂസർഫീ ഒഴിവാക്കി. ബിപിഎൽ, ആശ്രയ കുടുംബങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നത് ഒഴിവാക്കി 2020ലാണ് ഉത്തരവ് ഇറക്കിയത്.
Previous Post Next Post