കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥിനിയെ ട്രോമാകെയർ തിരുരങ്ങാടി അനുമോദിച്ചു.


കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥിനിയെ ട്രോമാകെയർ തിരുരങ്ങാടി അനുമോദിച്ചു.

അഫ്ളലുൽ ഉലമക്ക് ഒന്നാം റാങ്ക് നേടിയ റുഫൈഹ നസീറിനെ ട്രോമാകെയർ തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റ് അനുമോദിച്ചു. ഫറോക്ക് റൗളത്തിൽ ഉലൂം അറബിക് കോളേജിൽ നിന്നും 96.5% മാർക്ക് നേടി വിജയിച്ചാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ അഫ്ളലുൽ ഉലമക്ക് ഒന്നാം റാങ്ക് നേടിയത്. 

ട്രോമാകെയർ തിരൂരങ്ങാടി യൂണിറ്റ് വനിതാ വളണ്ടിയറായ മുംതാസിനെ മകളാണ് റുഫൈഹ . അനുമോദന ചടങ്ങിൽ ബാബു ചെമ്മാട് , റാഫി കുന്നുംപുറം, ശിഹാബ് തിരൂരങ്ങാടി, ഹബീബ പാലത്തിങ്ങൽ, മുംതാസ് തിരൂരങ്ങാടി എന്നിവർ പങ്കെടുത്തു.
Previous Post Next Post
WhatsApp