സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു



സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ഹായില്‍- സൗദി അറേബ്യയിലെ ഹായിലില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ധിഖിന്റെ മകന്‍ ജംഷീര്‍ (30) ആണ് ഹായിലില്‍ ഹുലൈഫയിലുണ്ടായ  വാഹനാപകടത്തില്‍ മരിച്ചത്.
ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയില്‍ ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ മറ്റൊരു സ്വദേശി പൗരന്റെ വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് തന്നെ വെച്ച് മരണം സംഭവിച്ചിരുന്നു. മാതാവ് ജമീല, തസ്ലിബാനു ആണ് ഭാര്യ, മുന്ന് സഹോദരങ്ങളുണ്ട്.
മൃതദേഹം അല്‍ ഹൈത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. ഇവിടെ തന്നെ ഖബറടക്കം നടത്താനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.  നിയമ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ സാമുഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Previous Post Next Post
WhatsApp