ബൈക്ക് മോഷ്ടാക്കളെ പരപ്പനങ്ങാടി പോലീസ് പിടികൂടി



ബൈക്ക് മോഷ്ടാക്കളെ പരപ്പനങ്ങാടി പോലീസ് പിടികൂടി

പരപ്പനങ്ങാടി | അരിയെല്ലൂരിലുള്ള ഒരു വീട്ടിൽ നിന്നും ഹീറോബ ഹോണ്ട ഗ്ലാമർ മോട്ടോർസൈക്കിൾ കളവ് ചെയ്ത് കേസിലെ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള അരുൺകുമാർ എന്ന നാഗരാജ് (33), s/o അൻമ്പഴകൻ, അണ്ണാ നഗർ കോളനി ത്രിശ്ശിനാപ്പിള്ളി, സഫ്‌വാൻ (32)s/o മൊയ്‌ദീൻ കോയ, കക്കച്ചിന്റെ പുരക്കൽ ഹൌസ്,മംഗലം മാസ്റ്റർപടി കൂട്ടായി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ ഈ വർഷം ആഗസ്റ്റ് മാസത്തിലെ ആദ്യ ആഴ്ചയിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിൾ മോഷണം ചെയ്തത് അരുൺകുമാർ ആണെന്ന് സമ്മതിച്ചിട്ടുണ്ട്. ചങ്ങരംകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും ഈ വാഹനം കണ്ടെടുത്തിട്ടുണ്ട്. അരുൺ കുമാറിന് പെരുമ്പാവൂർ,അങ്കമാലി,ഇരിഞ്ഞാലക്കുട, താനൂർ, പഴയന്നൂർ, തിരൂർ, ഒല്ലൂർ, ഗുരുവായൂർ, തൃശ്ശൂർ ഈസ്റ്റ്, കാടാമ്പുഴ, മലപ്പുറം, പെരിന്തൽമണ്ണ, ആലത്തൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 30 മോഷണ കേസുകളും സഫ്‌വാന് തിരൂർ, താനൂർ,പന്തീരങ്കാവ്, കൊണ്ടോട്ടി, ഫറോക്ക്, കോഴിക്കോട് റെയിൽവേ എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകളും നിലവിലുള്ളതാണ്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്. പിടികൂടിയ പോലീസ് സംഘത്തിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ സബ്ഇൻസ്പെക്ടർ അരുൺ ആർ. യു., അബൂബക്കർ കോയ, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു
Previous Post Next Post
WhatsApp