പനാമ ദേശീയ ഫുട്‌ബോൾ താരം വെടിയേറ്റ് കൊല്ലപ്പെട്ടു



പനാമ- പനാമ ഡിഫൻഡർ ഗിൽബെർട്ടോ ഹെർണാണ്ടസ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഖത്തറിൽ ലോകകപ്പ് നേടിയതിന് ശേഷമുള്ള അർജന്റീനയുടെ ആദ്യ സൗഹൃദ മത്സരത്തിൽ പനാമ ടീമിൽ ഭാഗമായിരുന്നു ഇദ്ദേഹം. 26 കാരനായ ഡിഫൻഡർ, ഒന്നാം ഡിവിഷൻ ക്ലബ്ബായ അത്‌ലറ്റിക്കോ ഇൻഡിപെൻഡന്റ് ഡി ലാ ചോറേറയ്ക്കും ദേശീയ ടീമിനുമായി കളിച്ചിട്ടുണ്ട്. തുറമുഖ നഗരമായ കോളനിൽ ഞായറാഴ്ച ഒരു കൂട്ടം ആളുകൾക്ക് നേരെ നടന്ന സായുധ ആക്രമണത്തിലാണ് ഹെർണാണ്ടസ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. മറ്റ് ഏഴ് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ മാർച്ചിൽ ഗ്വാട്ടിമാലയ്‌ക്കെതിരായ മത്സരത്തിലാണ് ഹെർണാണ്ടസ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. പനാമയുടെ ഫുട്‌ബോൾ ഫെഡറേഷനും ലീഗും ഹെർണാണ്ടസിന്റെ മരണത്തിൽ അനുശോചിച്ചു. 
Previous Post Next Post
WhatsApp