പുതുപ്പള്ളിയിൽ യു.ഡി.എഫ് റെക്കോർഡ് ഭൂരിപക്ഷം നേടും -കുഞ്ഞാലിക്കുട്ടി


മലപ്പുറം- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് റെക്കോർഡ് ഭൂരിപക്ഷം നേടുമെന്ന് മുസ്‌ലിം ലീഗ് നിയമസഭാക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. 
പുതുപ്പള്ളിയിലെ ജനങ്ങളെ കണ്ടാൽ അതു മനസ്സിലാവുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന് അവകാശപ്പെടാൻ ഒന്നുമില്ല. 
ഓണം വറുതിയിൽ ആയിരുന്നു. തെരഞ്ഞെടുപ്പിൽ സർക്കാരിനെ വിലയിരുത്തുമെന്ന് സി.പി.എമ്മും യു.ഡി.എഫും പറഞ്ഞിട്ടുണ്ട്. പുതുപ്പള്ളിയിൽ നിലത്തിരുന്നാണ് ഉമ്മൻചാണ്ടി നിവേദനങ്ങൾ വാങ്ങി അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തത്. 
ഇത് പുതുപ്പള്ളിയിലെ വോട്ടർമാരിൽ പ്രകടമാണ്. അവരുടെ തൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിക്കും -കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വാർത്താ ലേഖകരോട് പറഞ്ഞു.
Previous Post Next Post
WhatsApp