താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല്ലപ്പെട്ട സംഭവം;പ്രതികളായ വിപിനും ആല്‍ബിനും ദുബായിലേക്ക് കടന്നന്ന് സൂചന.
തിരൂരങ്ങാടി | താമിര്‍ ജിഫ്രി കസ്റ്റഡിക്കൊല ക്കേസിലെ പ്രതികളായ വിപിനും ആല്‍ബിനും ദുബായിലേക്ക് കടന്നന്ന് സൂചന.
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സഫ് ടീം അംഗവും കേസിലെ രണ്ടാം പ്രതിയുമായ പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവരാണ് ദുബായിലേക്ക് കടന്നതായി സംശയിക്കുന്നത്.
കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് ഇവര്‍ ദുബായിലേക്ക് കടന്നതായി അറിയുന്നു.
കസ്റ്റഡി കൊലപാതകത്തിൽ ഇവരടക്കമുള്ളവരുടെ പേര് പ്രതിപട്ടികയിൽ വന്ന പിറ്റേ ദിവസമാണ് കടന്നതത്രെ.
ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ധേശ പ്രാകരം താനൂര്‍ പൊലീസ് സ്റ്റേഷനിലെ എറണാകുളം സ്വദേശിയായ കോണ്‍സ്റ്റബിളിന്റെ സഹോയത്തോടെയാണ് വിദേശത്തേക്ക് പോയതെന്നാണ് സംശയിക്കുന്നത്.
യു.എ.ഇയിലെ വിവിധ ഇടങ്ങളില്‍ ഇവര്‍ താമസിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ട്.
അതോടപ്പം മറ്റു രണ്ട് പ്രതികളായ താനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷനിലെ എസ്.സി.പി.ഒ ജിനേഷ്, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒയും താനാളൂര്‍ കെ പുരം വായന ശാല സ്വദേശി കരേകത്ത് അഭിമന്യൂ എന്നിവര്‍ക്ക് സുരക്ഷിത താവളമൊരുക്കിയിട്ടുള്ളതും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നാണ് അറിവ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് താനൂര്‍ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനോടപ്പവും, ഡാൾസാഫ് സ്ക്വാഡിലുണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥന്റെ വാടക വീട്ടിലും നാല് പേരും താമസിച്ചിരുന്നതായി വിവരമുണ്ട്.
പൊലീസ് കൊലയാളിയായി വന്ന കേസില്‍ നിന്നും പ്രതികളെ അറസ്റ്റ് കൂടാതെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപെട്ടവർ രക്ഷപെടാതിരിക്കാൻ എയർപോർട്ടുകളിലടക്കം ലുക്കൗട്ട് നോട്ടീസ് പുറപെടുപ്പിക്കുന്ന പോലീസ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്താതിരുന്നത് സ്വന്തം സേനാംഗങ്ങളായത് കൊണ്ടാണ്.
വിദഗ്ത പരിശോധനക്ക് അയച്ചിട്ടുള്ള താമിറിന്റെ ശരീരത്തിലെ സാമ്പില്‍ പരിശോധനയുടെ ഫലം പൊലീസിന് അനുകൂലമാകുമെന്നും ഇതോടെ കേസ് തുമ്പില്ലാതാകുമെന്ന പ്രതീക്ഷയിലാണ് കേസില്‍ പ്രതികളായി വരാന്‍ സാധ്യതയുള്ളവര്‍ വിശ്വസിക്കുന്നത്. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തുന്നതായും ആക്ഷേപമുണ്ട്.
നേരത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയ സര്‍ജ്ജനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സര്‍ജ്ജന്‍ തന്നെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ സമ്മര്‍ദ്ദങ്ങളെ ഭയക്കാതെ പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയതിനെതിരെ പൊലീസ് സര്‍ജ്ജനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മലപ്പുറം എസ്.പി സുജിത്ത് ദാസ് ഐ.പി.എസിന്റെ നിര്‍ദ്ധേശ പ്രകാരം പ്രവര്‍ത്തിക്കുന്ന ഡാന്‍സഫ് ടീമില്‍ നിന്നുമുണ്ടായ കൊലപാതകമായതിനാല്‍ എസ്.പിയും ഈ കേസില്‍ പ്രതിയായി വരാന്‍ സാധ്യതകളേറെയാണ്.
ജൂലൈ-31 വൈകീട്ട് നാല് മണിയോടെ ചേളാരിയിലെ ആലുങ്ങലില്‍ നിന്നും തമാറടക്കം 12 പേരെ കസ്റ്റഡിയിലെടുക്കുമ്പോള്‍ എസ്.പിക്ക് ഈ ടീം വിവരം നല്‍കിയിട്ടുണ്ടാകും. അദ്ധേഹത്തിന്റെ നിര്‍ദ്ധേശ പ്രകാരമായിരിക്കും പിന്നീട് പ്രവര്‍ത്തിച്ചതെല്ലാം. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന നാല് പേരെയും പിടികൂടി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും. എസ്.പി പ്രതിയാകാതിരിക്കാന്‍ പ്രതികളെ സംരക്ഷിക്കുന്നത് എസ്.പി തന്നെയാണെന്ന ആക്ഷേപം ശക്തമാണ്. ഒരുമാസം പിന്നിട്ടിട്ടും കേസിലെ തെളിവ് നശിപ്പിക്കാനും കേസ് ഒതുക്കാനും ശ്രമിക്കുന്ന പൊലീസ് നടപടിക്കെതിരെ ആക്ഷന്‍ കമ്മിറ്റിയും, മുസ്ലീം ലീഗും , കോൺഗ്രസ്റ്റും, എസ്.ഡി.പി.ഐയും വ്യത്യസ്ഥ പരിപാടികളും ശക്തമായ പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്.