SM ജിഫ്രി തങ്ങൾ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
കക്കാട് മഹല്ലിലെ SSLC , +2 യിൽ മുഴുവൻ വിഷയത്തിലും ഫുൾ A+ നേടിയ 45 - ഓളം വിദ്യാർത്ഥികൾക്ക് SKSSF കക്കാട് യൂണിറ്റ് SM ജിഫ്രി തങ്ങൾ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് നൽകി.
കക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ചു നടന്ന സല്യൂട്ട് പരിപാടി തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്‌ഘാടനം നിർവ്വഹിച്ചു.
SKSSF പൂക്കിപറമ്പ് മേഖല ട്രെന്റ് ചെയർമാൻ ലുഖ്മാനുൽ ഹക്കീം ഒ കരിയർ ഗൈഡൻസ് ക്ലാസ് നൽകി.
സാദിഖ് ഒള്ളക്കൻ ( ജനറൽ സെക്രട്ടറി , SYS കക്കാട് യൂണിറ്റ് ) , ഫാസിൽ കോടിയാട്ട് ( പ്രസിഡന്റ് , SKSBV കക്കാട് യൂണിറ്റ് ) , പി.കെ അസ്ഹറുദ്ധീൻ ( ജനറൽ സെക്രട്ടറി , msf തിരൂരങ്ങാടി മണ്ഡലം ) , ഫാരിസ് എ ടി , അബ്ദുൽ ബാസിത് സി വി , ഷാമിൽ കെ.പി എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് ആഷിഖ് പി ടി , മുബശിർ കെ.കെ , നൗഫൽ ഒ , സാബിത് ഒ , സഹദ് സി വി , അനസ് കോടിയാട്ട് എന്നിവരും SKSBV കക്കാട് യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് സാലിം പി.കെ , അഫ്‌നാൻ വി പി , ഹാഷിം കെ എന്നിവർ നേതൃത്വം നൽകി.