ന്യൂദല്‍ഹി - പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിച്ച സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി ടൂറുമായി കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്തിലെ വഡ്നഗറിലുള്ള പ്രൈമറി സ്‌കൂളിലേക്കാണ് രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്റ്റഡി ടൂര്‍ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി പഠിച്ച സ്‌കൂള്‍ എന്നതിനപ്പുറം മറ്റ് പ്രാധാന്യമൊന്നുമില്ലാത്ത ഇവിടേക്ക് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സ്റ്റഡി ടൂര്‍ നടത്തുന്നത് വിവാദത്തിന് വഴിവെയ്ക്കും. രാജ്യത്തെ എല്ലാ ജില്ലകളില്‍ നിന്നും രണ്ട് കുട്ടികളെ വീതമാണ് തെരഞ്ഞെടുക്കുന്നത്. ഏഴ് ദിവസത്തെ സന്ദര്‍ശനം നടത്താന്‍ സ്റ്റഡി ടൂറിന്റെ ഭാഗമായി 750 ജില്ലകളില്‍ നിന്ന് രണ്ട് കുട്ടികളെ വീതം തിരഞ്ഞെടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പ്രത്യേക തിരഞ്ഞെടുപ്പ് പ്രക്രിയ വഴിയാകും കുട്ടികളെ കണ്ടെത്തുക. ഓരോ യാത്രയിലും 30 കുട്ടികളെയാകും വഡ്‌നഗര്‍ സ്‌കൂളിലെത്തിക്കുക. കുട്ടികളുടെ ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള ചെലവുകള്‍ സാംസ്‌കാരിക മന്ത്രാലയം വഹിക്കും.