"കരിപ്പൂർ ∙ ഹജ് വിമാന സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഹജ് സർവീസുകൾ പൂർത്തിയാകുന്നതു വരെയാണു നിർത്തിവയ്ക്കൽ. ഇൻഡിഗോ വിമാനക്കമ്പനി ദിവസവും രാത്രി 8.45ന് ജിദ്ദയിലേക്കുള്ള വിമാന സർവീസ് നിർത്തുന്നതായി അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് രാവിലെ എട്ടരയ്ക്കു പുറപ്പെട്ട് രാത്രി 9.45ന് കരിപ്പൂരിൽ തിരിച്ചെത്തുന്ന സർവീസ് നടത്തുന്നുണ്ട്. ഇതും നിർത്തുമെന്നാണു വിവരം."