രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടം;അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്


രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടം;അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്

280 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇന്ത്യയിൽ നടന്ന ഭീകരമായ ട്രെയിൻ അപകടത്തിൽ  ഇരകളായവർക്ക് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു.”ഇന്ത്യയിലെ ട്രെയിൻ അപകടത്തിൽപ്പെട്ട എല്ലാവരോടും ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, യു.എ.ഇ.യിലെ എല്ലാവരുടെയും ചിന്തകൾ ഈ സമയത്ത് പ്രധാനമന്ത്രിക്കും (മോദി) ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പമാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ യുഎഇയിലെ ജനങ്ങൾ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബി, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സന്ദേശം ട്വീറ്റ് ചെയ്തത്.

Previous Post Next Post
WhatsApp