ചെറിയ വിലയ്ക്ക് ബിവറേജസിൽ നിന്നും മദ്യം വാങ്ങി ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടു പോകുകയായിരുന്ന ഒഡീഷ സ്വദേശിയായ ലംബു മാജി (50) എന്നയാളുടെ പക്കൽ നിന്ന് 5 ലിറ്റർ മദ്യവും പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശികളായ മമ്മൂന്റെ പുരയ്ക്കൽ അബൂബക്കർ മകൻ സൈനുൽ ആബിദ് (33) നരിക്കോട് മുഹമ്മദ് മകൻ ശിഹാബ് (35) എന്ന് ആളുകളിൽ നിന്നും 24 കുപ്പികളിലായി 12 ലിറ്റർ മദ്യവും പിടികൂടി. പരപ്പനങ്ങാടി സ്വദേശികളുടെ ടിവിഎസ് സ്കൂട്ടറിൽ കടത്തിക്കൊണ്ടു പോയിരുന്ന ഇരുപത്തിനാല് കുപ്പി മദ്യമാണ് പിടികൂടിയത്. ഈ മാസത്തിൽ തന്നെ പരപ്പനങ്ങാടി പോലീസ് അനധികൃതമായി മദ്യ വില്പന നടത്തിയിരുന്ന നടത്തിയതിന് പിടികൂടിയ അഞ്ചാമത്തെ കേസാണ് ഇത്. കഴിഞ്ഞ ആറുമാസ കലയളവിനുള്ളിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ 40 ഓളം മദ്യ കടത്ത്,വില്പന കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു പ്രതികളെ റിമാൻഡ് ചെയ്തിട്ടുള്ളത്. സബ് ഇൻസ്പെക്ടർ മാരായ അരുൺ ആർ യു, പരമേശ്വരൻ സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ,മഹേഷ്, രഞ്ജിത്ത് എന്നിവരും അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിന് ഉണ്ടായിരുന്നു