🎥 VIDEO STORY പ്രതിയെ തേടിയിറങ്ങിയതത് മരണ കയത്തിലേക്ക് .

പ്രതിയെ തേടിയിറങ്ങിയതത് മരണ കയത്തിലേക്ക് .

✒️ഹമീദ് പരപ്പനങ്ങാടി .

പരപ്പനങ്ങാടി : പ്രതിയെ തേടിയിറങ്ങിയത് മരണ കയത്തിലേക്ക് . 

ഇന്നലെ പരപ്പനങ്ങാടി കെട്ടങ്ങൽ ഭാഗത്ത് ബോട്ടപകടത്തിൽ മരിച്ച പോലീസ് കാരനായ പരപ്പനങ്ങാടി ചുടല പറമ്പ് സ്വദേശി സബറുദ്ധീൻ പ്രതിയെ തിരഞ്ഞ് ബോട്ടപകടത്തിൻ മരിച്ചത്.

താനൂർ ഡി.വൈ.എസ് പി .യുടെ സ്പെഷ്യൽ സ്കോഡിലുള്ള സബറുദ്ധീൻ കുറ്റന്വേഷണത്തിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്.




ഇന്നലെ വൈകുന്നേരത്തോടെ പ്രതിയുടെ ലൊക്കേഷൻ പരിശോധിച്ച് ആദ്യം പരപ്പനങ്ങാടി പാലത്തിങ്ങലിൽ എത്തിയ ഇദ്ധേഹം 6.30 ഓടെ തൂവൽ തീരത്ത് എത്തി പ്രതിക്കായി ബോട്ടിൽ കയറുകയായിരുന്നു. കൂടെയുള്ള പോലീസ് കാരനെ കരയിൽ നിറുത്തിയാണ് ബോട്ടിൽ ഇദ്ധേഹം കയറിയത്.

ആദ്യം ബോട്ടിന്റെ മുകൾ നിലയിലും പിന്നീട് താഴത്തേക്കും ഇറങ്ങിയതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഇദ്ധേഹത്തെ പരിചയമുള്ളവർ പറയുന്നു.

എല്ലാവരോടും സുപരിചിതനും, സ്നേഹത്തോടും പെരുമാറിയിരുന്ന ഇദ്ധേഹത്തിനെ അവസാനം ഒരു നോക്ക് കാണാൻ നിരവധി പേരാണ് ഒഴുകിയെത്തിത്. 

മൂന്ന് കുട്ടികളുള്ള സബറുവിന്റെ മൂന്നാമത്തെ കുട്ടിക്ക് 28 ദിവസം മാത്രമെ പ്രായമുള്ളൂ.

ഈയടുത്തകാലങ്ങളിലായി നിരവധി കേസുകളിലെ പ്രതികളെ കണ്ടത്തി പിടികൂടുന്നതിൽ പ്രശസ്തി നേടിയിട്ടുണ്ട്. രാത്രിയിൽ അപകടത്തിൽ പെട്ട ബോട്ട് ഉയർത്തിയപ്പഴാണ് ഇദ്ധേഹത്തിന്റെ മൃദ്ദ്ധേഹം ലഭിച്ചത്.
Previous Post Next Post
WhatsApp