താനൂർ ബോട്ടപകടം: മരണപ്പെട്ടവരുടെ വീടുകളിൽ മുവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശനം നടത്തി.


താനൂർ ബോട്ടപകടം: മരണപ്പെട്ടവരുടെ വീടുകളിൽ മുവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശനം നടത്തി.

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകൾ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി സന്ദർശിച്ചു. താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ മരണ വീടുകളിലാണ് അദ്ദേഹം സന്ദർശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. ഈ അപകടത്തിൽ മരണപ്പെട്ട അഫ് ലഹ് , അൻഷിദ് എന്നീ കുട്ടികളുടെ ശാന്തപുരത്തെ വീട്ടിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ സന്ദർശനം നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്റഫ്, ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി, ജില്ലാ സെക്രട്ടറി ഷെരീഖാൻ മാസ്റ്റർ എന്നിവർ കൂടെയുണ്ടായിരുന്നു.

Previous Post Next Post
WhatsApp