കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി


കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി - മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന്  ഹൈക്കോടതി. ഈ കുറ്റത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ കൂട്ടു പ്രതിയായ വഫ ഫിറോസിനെതിരെയുള്ള കുറ്റം ഹൈക്കോടതി റദ്ദാക്കി. ശ്രീറാമിനെതിരെയുള്ള മനപൂര്‍വ്വമല്ലാത്ത നരഹത്യാ കുറ്റം നേരത്തെ വിചാരണക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നതും മരണത്തിനിടയാക്കുന്നതും ഗുരുതരമായ കൃത്യമാണെന്ന് ഹൈക്കോടതി വിലയിരുത്തി. മദ്യപിച്ച് വളരെ വേഗത്തിലാണ് ശ്രീറാം വാഹനമോടിച്ചതെന്നും അതുകൊണ്ട് തന്നെ ഇത് സാധാരണ അപകടമായി പരിഗണിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Previous Post Next Post
WhatsApp