താനൂര്‍ | താനൂര്‍ സ്കൂള്‍പടിയില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.ബൈക്കിലിടിച്ച ലോറി നിയന്ത്രണം നഷ്ടപ്പെട്ടു ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും ഇരു വാഹനങ്ങള്‍ക്കും തീ പിടിക്കുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു.സ്ഥലത്ത് എത്തിയ താനൂര്‍ പോലീസ്,ഫയര്‍ ഫൗഴ്സ് തീ നിയന്ത്രണ വിധേയമാക്കി.ലോറിക്കടിയില്‍ നിന്ന് പുറത്തെടുത്ത ബൈക്ക് യാത്രികന്റെ മൃതദേഹം തിരൂര്‍ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.
താനൂർ സ്കൂൾ പടി അപകടത്തിൽ കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് 25 വയസ്സ് എന്ന യുവാവ് ആണ് മരണപെട്ടത്.
ട്രോമ കെയര്‍,നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.