അബുദാബി കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമവും നേതാക്കൾക്ക് സ്വീകരണവും നൽകി
അബൂദാബി : അബുദാബി കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമവും മണ്ഡലത്തിൽനിന്നും സംസ്ഥാന, ജില്ലാ കമ്മിറ്റി കളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് സ്വീകരണവും നൽകി. അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശുക്കൂറലി കല്ലിങ്ങൽ, അബുദാബി കെഎംസിസി
മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹംസ കോയ കെ കെ , സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സൽമി പരപ്പനങ്ങാടി എന്നിവരെയാണ് ഉപഹാരം നൽകി സ്വീകരിച്ചത്.
അബുദാബി അൽ നാസർ റസ്റ്റോറൻറ് നടന്ന ഇഫ്താർ പരിപാടിയിൽ വച്ചാണ് നേതാക്കൾക്ക് സ്വീകരണം നൽകിയത്. പരിപാടി കെ എം സി സി അബുദാബി സംസ്ഥാന പ്രസിഡൻറ്
ഷുക്കൂറലി കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുഹൈൽ ഹുദവി അധ്യക്ഷനായിരുന്നു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി സലാം സാഹിബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കോയ തിരുവത്ര, സംസ്ഥാന ജോ:സെക്രട്ടറിമാരായ ഇ ടി എം സുനീർ, ഷാനവാസ് പുളിക്കൽ, സി പി അശ്റഫ്, ഖാദർ ഒളവട്ടൂർ തുടങ്ങിയവരും പങ്കെടുത്തു.
ആഷിക് പുതുപ്പമ്പ് സ്വഗതവും നൗഫൽ കോഴിച്ചെന നന്ദിയും പറഞ്ഞു.