മലപ്പുറം | ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തിരുനാവായയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റി എക്കൗ,. എൻ.എസ്.എസ് ടെക്നിക്കൽ സെൽ എന്നിവയുടെ സഹകരണത്തോടെയാണ് തിരുനാവായ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന, ശാന്തിയാത്ര, സ്മൃതി സദസ്സ് എന്നിവ സംഘടിപ്പിച്ചത്.
എൻ.എസ്.എസ് വിദ്യാർത്ഥികൾ പങ്കെടുത്ത ശാന്തിയാത്രയ്ക്ക് കെ.വി ഉണ്ണിക്കുറുപ്പ്, സലിം തോട്ടായി, സി.വി സുലൈമാൻ, സതീശൻ കളിച്ചാത്ത്, ഹക്കീം മാങ്കടവത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പുഷ്പാർച്ചനയ്ക്ക് സർവോദയ കമ്മറ്റി ട്രഷറർ മുളക്കൽ മുഹമ്മദലി, അയ്യപ്പൻ കുറുമ്പത്തൂർ, എ.പി അബ്ദുൾ വാഹിദ്ഇ.പി ഫാസിൽ എന്നിവർ നേതൃത്വം നൽകി.
ഗാന്ധി സ്മാരകത്തിന് സമീപത്തായി നടത്തിയ സ്മൃതി സദസ്സ് തിരുനാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് സി. കിളർ അധ്യക്ഷത വഹിച്ചു. കെ. കെ അബ്ദുൾ റസാക്ക് സ്മൃതി പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണി വൈരങ്കോട്, ഹാരിസ് പറമ്പിൽ, എൻഎസ്.എസ് ജില്ലാ കോ-ഓഡിനേറ്റർ എൻ.കെ ഖാദർ റി എക്കൗ ജനറൽ സെക്രട്ടറി അഷ്‌ക്കർ പല്ലാർ, ചിറക്കൽ ഉമ്മർ എന്നിവർ സംസാരിച്ചു.

