തൃശ്ശൂര്‍ | പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്സിലാണ് ഈ വെറെെറ്റി മോഷണം.പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു മോഷണം. രണ്ട് പേര്‍ കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ് പിടിച്ച് കടത്തുന്നതുള്‍പ്പടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.കിട്ടക്ക, കട്ടില്‍, ഗ്യാസ് സറ്റൗ, പാത്രങ്ങള്‍ തുടങ്ങി നിലത്ത് വിരിക്കുന്ന മാറ്റ് വരെ വിരുതൻമാർ അടിച്ചുമാറ്റി.
എണ്‍പതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങളും, ഒരു മൊബൈൽ ഫോണും മേശയിലുണ്ടായിരുന്ന 3000 രൂപയും നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.
3 പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.
മോഷ്ടിച്ച വസ്തുക്കള്‍ പാസഞ്ചര്‍ ഓട്ടോയിലാണ് കടത്തിയത്.കടയുടമയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
നിരവധി മോഷണ കേസുകളിലെ പ്രതികളായ കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37), തൃശൂർ പെരിഞ്ഞനം സ്വദേശി കിങ്ങിണി എന്നറിയപ്പെടുന്ന വിജീഷ് (32), എറണാകുളം പറവൂർ നീണ്ടൂർ സ്വദേശിയായ കൊണ്ടോളിപറമ്പിൽ അരുൺകുമാർ (35) എന്നിവരാണ് പിടിയിലായത്.