തിരൂരങ്ങാടി | തിരൂരങ്ങാടി നഗരസഭയിലെ സമഗ്ര കുടിവെള്ള പദ്ധതി ഭാഗമായി ചന്തപ്പടിയിലും കരിപറമ്പിലും പുതിയ കുടിവെള്ള ടാങ്കുകള്‍ നിര്‍മിക്കുന്നതിനു ഉടന്‍ ടെണ്ടര്‍ ക്ഷണിക്കും. ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും നഗരസഭ ഭരണസമിതിയും സ്ഥലം സന്ദര്‍ശിച്ചു.
ബാക്കികയത്ത് പുതിയ കിണര്‍ നിര്‍മിക്കും. വിവിധ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. വിശദമായ എസ്റ്റിമേറ്റിനു ഉടനെ സാങ്കേതികാനുമതി ലഭ്യമാക്കും. തുടര്‍ന്ന് ടെണ്ടര്‍ ക്ഷണിക്കും. ചന്തപ്പടിയില്‍ 9 ലക്ഷം ലിറ്ററിന്റെയും കരിപറമ്പില്‍ 8 ലക്ഷം ലിറ്ററിന്റെയും വാട്ടര്‍ ടാങ്കുകളാണ് നിര്‍മിക്കുന്നത്.
രണ്ട് ടാങ്കുകൾക്കുംപുതിയ പമ്പിംഗ് ലൈനുകള്‍ക്കു മുള്‍പ്പെടെ 14 കോടി രൂപയുടെ ഭരണാനുമതി കെ.പിഎ മജീദ് എം.എല്‍.എയുടെയും നഗരസഭയുടെയും ഇടപെടലിലൂടെ ലഭിച്ചിട്ടുണ്ട്. ഇതൊടൊപ്പം ബാക്കികയത്ത് പുതിയ കിണര്‍ നിര്‍മാണവും ആരംഭിക്കും. 14 കോടി രൂപയുടെ അമൃത് പദ്ധതിയില്‍ ബാക്കികയം പ്ലാന്റ്, ടാങ്ക് ഉള്‍പ്പെടെയാണ് ലക്ഷ്യമാക്കുന്നത്.
നഗരസഞ്ചയം പദ്ധതിയിൽ നഗരസഭക്ക് അനുവദിച്ച നാല് കോടി രൂപയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ആദ്യ ഘട്ട പ്രവർത്തിക്ക് ഉടൻ ടെണ്ടര്‍ ക്ഷണിക്കും, മറ്റു പ്രവർത്തികളുടെ ടെണ്ടർ നടപടികളും ഉടന്‍ ആരംഭിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.ചെമ്മാട് ടാങ്കിലേക്ക് പുതിയലൈൻ സ്ഥാപിക്കുന്നതിന് ഒന്നര കോടി രൂപയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.
ദേശീയപാതയിൽ പുതിയ ജലവിതരണലൈൻ സ്ഥാപിക്കുന്നത് തുടങ്ങിയിട്ടുണ്ട്, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി. കേരള വാട്ടര്‍ അതോറിറ്റി മലപ്പുറം പ്രൊജക്ട് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അബ്ദുല്‍റഷീദ്, സിപി സുഹ്‌റാബി, സിഎച്ച് മഹ്മൂദ്ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇപി ബാവ. എം സുജിനി, വഹീദ ചെമ്പ. സിഎച്ച് അജാസ്. സുലൈഖ കാലൊടി, അരിമ്പ്ര മുഹമ്മദലി. ആരിഫ വലിയാട്ട്. സിഎച്ച് അയ്യൂബ്. വാട്ടര്‍ അതോരിറ്റി അസി :എക്‌സിക് എഞ്ചിനിയര്‍ കെ അജ്മല്‍ സംബന്ധിച്ചു.
