കൊൽക്കത്ത- സ്‌പൈസ് ജെറ്റിന്റെ വിമാനം ആകാശ ചുഴിയിൽ പെട്ട് നിരവധി പേർക്ക് പരിക്ക്. മുംബൈയിൽനിന്ന് ബംഗാളിലെ ദുർഗാപുരിലേക്കുള്ള ബോയിംഗ് ബി.737 വിമാനമാണ് ആകാശചുഴിയിൽ വീണത്. ഞായാറാഴ്ചയാണ് സംഭവം.
വിമാനം ദുർഗാപുരിൽ സുരക്ഷിതമായി ലാന്റ് ചെയ്തു. യാത്രക്കാർക്ക് വിമാനതാവളത്തിൽ ചികിത്സ നൽകിയെന്ന് സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.