ബെര്‍ണബാവുവില്‍ ആഘോഷരാവ്, ആഞ്ചലോട്ടിക്ക് ചരിത്ര നേട്ടം


മഡ്രീഡ് - റയല്‍ മഡ്രീഡ് മുപ്പത്തഞ്ചാം തവണ സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. എസ്പാന്യോളിനെ 4-0 ന് തകര്‍ത്തതോടെ നാലു കളി ശേഷിക്കെയാണ് റയല്‍ കിരീടമുറപ്പിച്ചത്. റോഡ്രിഗൊ രണ്ടു ഗോളടിച്ചു. 
രണ്ടാം സ്ഥാനത്തുള്ള സെവിയയെക്കാള്‍ 17 പോയന്റ് ലീഡായി റയലിന്. എസ്പാന്യോളിനെതിരെ സമനില മതിയായിരുന്നു കിരീടമുറപ്പിക്കാന്‍. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ റോഡ്രിഗൊ രണ്ടു തവണ നിറയൊഴിച്ചു. അതോടെ സാന്‍ഡിയേഗൊ ബെര്‍ണബാവുവില്‍ ആഘോഷം തുടങ്ങി.

 മാര്‍ക്കൊ അസന്‍സിയോയും കരീം ബെന്‍സീമയും രണ്ടാം പകുതിയില്‍ സ്‌കോര്‍ ചെയ്തു.
യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലും കിരീടം നേടിയ ആദ്യ കോച്ചായി റയലിന്റെ പരിശീലകന്‍ കാര്‍ലൊ ആഞ്ചലോട്ടി.
Previous Post Next Post
WhatsApp