പരപ്പനങ്ങാടി |ഡിസംബർ-6, ബാബരിദിനം -SDPl തിരൂരങ്ങാടി മണ്ഡലം പ്രതിഷേധ ധർണ്ണ നടത്തി. ബാബരി മസ്ജിദ് പുനർ നിർമ്മിക്കലാണ് നീതി.29 വർഷമായി നീതിക്കുവേണ്ടി മുറവിളി കൂട്ടികൊണ്ടിരിക്കുന്ന ജനാധിപത്യവിശ്വാസികളെ വീണ്ടും വീണ്ടും ഓർമിപിച്ചു കൊണ്ടേയിരിക്കുമെന്ന് ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് SDPI ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൻ ബീരാൻ കുട്ടി സംസാരിച്ചു.
പരിപാടിക്ക് മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഹാരിസ് പാലത്തിങ്ങൽ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി - റസാഖ് തെയ്യാല അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അക്ബർ പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി ഉസ്മാൻ ,വിമൺ ഇന്ത്യാ മൂവ്മെൻറ് പ്രതിനിധി സൈഫുന്നിസ എടരിക്കോട്, പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് നൗഫൽ പരപ്പനങ്ങാടി, കാമ്പസ് ഫ്രണ്ട് പ്രതിനിധി ആശിഖ് കരിങ്കല്ലത്താണി എന്നിവർ സംസാരിച്ചു.
മുനിസിപ്പൽ സെക്രട്ടറി അബ്ദുസലാം കരിങ്കല്ലത്താണി നന്ദി പറഞ്ഞു.