പൊന്നാനി | പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ ഇ. ഡി. ഉദ്യോഗസ്ഥരുടെ റൈഡ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ പകച്ച് പോയി അധികൃതർ.
പെരുമ്പടപ്പ് പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രസിഡൻ്റ് റസാഖ് എഞ്ചിനീയറുടെ വീട്ടിലാണ് ഇന്ന് രാവിലെ 9 മണി മുതൽ ഡൽഹിയിൽ നിന്നെത്തിയ ഇ.ഡി.ഉദ്യോഗസ്ഥരടങ്ങുന്ന എട്ട അംഗസംഗം പരിശോധന നടത്തിയത്.
പരിശോധന വാറണ്ടുമായി എത്തിയ സംഘം രാജ്യം മുഴുവൻ സേവന പ്രവർത്തനങ്ങൾ നടത്തുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ്റെ വിവരങ്ങളാണ് പ്രധാനമായി അന്യേഷിച്ചത്.
റൈഡ് വിവരം അറിഞ്ഞത്തിയ നുറുകണക്കിന് പ്രവർത്തകർ റസാഖ് എഞ്ചിനീയറുടെ വീട്ടിന് മുന്നിൽ പ്രതിഷേധം തീർത്തതോടെ ഉദ്യേഗസ്ഥ സംഘം പകച്ച് പോയി.
ഇതിനിടെ പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥൻ പ്രതിഷേധത്തെ തുടർന്ന് പോലീസ് അടച്ച വീട്ടിൻ്റെ മുന്നിലൂടെ കൊണ്ട് പോവാതെ വീടിൻ്റെ മതിലിന് മുകളിലൂടെ ബാഗ് കടത്താനുള്ള നീക്കം സംശയത്തിനിടയാക്കി.
പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ ബാഗ് പരിശോധിച്ചതിന് ശേഷമാണ് സംഘർഷം ഒഴിവായത്.പരിശോധനയിൽ എഞ്ചിനിയറുടെ ബിസിനസ് സംബന്ധമായ രേഖകൾ മാത്രമാണ് ലഭിച്ചെതെന്നും ദുരൂഹമായ ഒന്നും തന്നെ ലഭിച്ചില്ലെന്ന് എഴുതി കൊടുത്തതിന് ശേഷമാണ് ഉദ്യോഗസ്ഥ സംഘത്തിന് പുറത്തിറങ്ങാനായത്.
വീടിൻ്റെ ഗൈറ്റിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോപ്പുലർ ഫ്രണ്ട് വെസ്റ്റ് ജില്ല പ്രസിഡൻ്റ് സാലിഹ് വളാഞ്ചേരി അഭിസംഭോദനം ചെയ്തു.
അന്യായമായി നടന്ന റൈഡ് എന്തിനാണെന്ന് വെളിപ്പെടുത്താതെയും, മതിലിന് മുകളിലൂടെ സംശയാസ്പദമായ രീതിയിൽ വസ്തുക്കൾ കടത്തുകയും ചെയ്യുന്ന ഇ.ഡി.ഉദ്യോഗസ്ഥർ ആർ.എസ്.എസിൻ്റെ ചട്ടുകമായാണ് പെരുമാറുന്നതെന്ന് അദ്ധേഹം പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകരുടെ വീടുകളിലല്ല കള്ള പണം തിരയേണ്ടതെന്നും ആർ.എസ്.എസ് കേന്ത്രങ്ങളിലാണ് അതുള്ളതെന്നും, പോപ്പുലർ ഫ്രണ്ടിനെ ഭയപ്പെടുത്തി കളയാമെന്ന് ആർ.എസ്.എസ് ഇത്തരം റൈഡിലൂടെ കരുതരുതെന്നും അദ്ധേഹം പറഞ്ഞു.
കേമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ വെറും രണ്ടായിരം രൂപ ബാങ്ക് വഴി ട്രാൻസർ ചെയ്തതിനാണ് ജയിലിലടച്ച് യു.എ.പി എ ചുമത്തിയത്. അത് പോലെ പെരുമാറാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ലന്നും അദ്ധേഹം കൂട്ടി ചേർത്തു.
തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് ഡിവിഷൻ നേതാക്കളായ അസ്ലം, സക്കീർ പൊന്നാനി, സാലിഹ് മാസ്റ്റർ, അൻവർ പഴഞ്ഞി, രജീഷ്, എന്നിവർ നേതൃത്വം നൽകി -
ഇ.ഡി.ഉദ്യോഗസ്ഥർ കേന്ത്ര, കേരള പോലീസ് സംഘത്തിൻ്റെ സംരക്ഷണത്തിലാണ് റൈഡിന് എത്തിയത്.സംസ്ഥാനത്തെ പലയിടത്തും ഇതുപോലെ പരിശോധന നടത്തിയിട്ടുണ്ട്. വമ്പൻ പ്രതിഷേധമാണ് ഉദ്യോഗസ്ഥ സംഘത്തിന് ഇവിടെ ങ്ങളിൽ നിന്ന് നേരിട്ടത്