പരപ്പനങ്ങാടി |പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയുടെയുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെ പശ്ചിമബംഗാൾ സ്വദേശിയായ വിനോദ് ലെറ്റ് (വയസ്സ് 29)എന്നയാളെ 610 ഗ്രാം കഞ്ചാവുമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും അറസ്റ്റ് ചെയ്തു.നാട്ടിൽ പോയിവരുമ്പോൾ ചുരുങ്ങിയ വിലക്ക് സംഘടിപ്പിക്കുന്ന കഞ്ചാവ് പരപ്പനങ്ങാടിയിലും പരിസരങ്ങളിലും ചെറിയ പാക്കെറ്റുകളിലാക്കി വലിയ വിലക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.ഇങ്ങനെ വില്പന നടത്തുന്നതിനിടയിലാണ് ഇയാളെ എക്സ്സൈസ്അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടികോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർമാരായ പ്രഗേഷ്.പി,പ്രദീപ് കുമാർ കെ,സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ പി,നിതിൻ ചോമാരി,വിനീഷ്.പി.ബി, ഡ്രൈവർ വിനോദ് കുമാർ പങ്കെടുത്തു.