കെ-റയിൽ പദ്ധതി പാവപ്പെട്ടവന്റെ കഴുത്തു ഞെരിക്കാനുള്ള പദ്ധതി;ഇ മുഹമ്മദ് കുഞ്ഞി

 
 പരപ്പനങ്ങാടി | ഒന്നര ലക്ഷം കോടി രൂപ ചെലവഴിചുകൊണ്ടു സംസ്ഥാന സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കെ റയിൽ പദ്ധതി നാടിൻറെ വികസനത്തിനല്ല ,മറിച്ചു പാവപ്പെട്ടവന്റെ കഴുത്തിൽ പിടിക്കുന്ന പദ്ധതിയാണെന്നു കെപിസിസി സെക്രട്ടറിയും മുൻ ഡിസിസി പ്രെസിഡന്റും ആയ ഇ മുഹമ്മദ്‌കുഞ്ഞി മാസ്റ്റർ അഭിപ്രായപ്പെട്ടു .ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് നിർവാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട വിപി ഖാദറിന് ആലുങ്ങല്‍ ബീച്ച് യൂത്ത് കോൺഗ്രസ് കമ്മറ്റി ഒരുക്കിയ സ്വീകരണ യോഗം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കെപി കോയ സിദ്ദിഖ് അധ്യക്ഷം വഹിച്ചു .യൂത്തുകോൺഗ്രെസ്സ് സംസ്ഥാന സെക്രട്ടറി യുകെ അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി .തിരൂരങ്ങാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്  ബുഷറുദ്ധീൻ തടത്തിൽ,പി എ ലത്തീഫ് ,സി ബാലഗോപാലൻ ,എം അനീഷ്കുമാർ ,ടീവി സുചിത്രൻ ,സിപി മുജീബ് ,
പെരുമണ്ണ ക്ലാരി മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാനും ആയ ഷാജു കാട്ടകത്ത്,എംവി ഷഹദ് ,ടി സദ്കത് തുടങ്ങിയവർ പ്രസംഗിച്ചു
  
Previous Post Next Post
WhatsApp