മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

  വയനാട്|മുത്തങ്ങ: എക്സൈസ് ചെക്ക് പോസ്റ്റിൽ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ് എ ആറിന്റെയും ഇൻസ്‌പെക്ടർ എ. പ്രജിത്തിന്റെയും, ഐബിപിഒ ഷാജിമോൻ. കെ.വിയുടെയും  നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനക്കിടെമാരക മയക്കു മരുന്നായ എംഡി എം എ69 ഗ്രാമുമായി കോഴിക്കോട് സ്വദേശികളായ 2 യുവാക്കൾ അറസ്റ്റിൽ. 

താമരശ്ശേരി കോടഞ്ചേരി കണ്ണോത്ത്  ആയോത്ത് വീട്ടിൽ അബൂബക്കർ മകൻ ഷഫീർ(30),    താമരശ്ശേരി പുതുപ്പാടി കൈതപോയിൽ  ആനോരമ്മൽ വീട്ടിൽനിജാമു  (36) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മയക്കു മരുന്ന് കടത്താനുപയോഗിച്ച് മാരുതി റിറ്റ്സ് കെ എൽ 72 5770 കാറും കസ്റ്റഡിയിൽ എടുത്തു.  പി ഒ മാരായ പി എപ്രകാശ്, അനിൽകുമാർ, സി ഇ ഒ മാരായ സനൂപ്, മൻസൂറലി,ഡബ്ലുയു സി ഇ ഒ മാരായ സൽമ, വീണ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post
WhatsApp