അതിദരിദ്രരെ കണ്ടെത്തല്‍; എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

തിരൂരങ്ങാടി | തിരൂരങ്ങാടി നഗരസഭയില്‍ സമൂഹത്തിലെ അതിതീവ്ര ദരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും ആവശ്യമായ അതിജീവന പദ്ധതികള്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ നാലാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാരാണ് വാര്‍ഡുകളില്‍ നിന്നും അതിദരിദ്രരെ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ കണ്ടെത്തുന്നത്.

ആരാലും കണ്ടെത്താതെ, അതിജീവന ശേഷിയില്ലാതെ ഒറ്റപ്പെട്ടു കഴിയുന്ന നിരാലംബരായ അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിന് സമയബന്ധിതമായ തീരുമാനങ്ങളും, നടപ്പില്‍ വരുത്തല്‍ പദ്ധതികളും ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. 
പരിശീലന പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റിബി ഉദ്ഘാടനം ചെയ്തു. സി.പി ഇസ്മായില്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, യു,കെ മുസ്ഥഫ മാസ്റ്റര്‍, റഫീക്കലി. സെബി. റംല കക്കടവത്ത് ക്ലാസെടുത്തു.
Previous Post Next Post
WhatsApp